ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ബസുകൾക്കായി വിമാനത്താവള പരിസരത്ത് ചാർജിംഗ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെർമിനൽ 2ന് സമീപമാണ് പാർക്കിംഗ് സൗകര്യം ക്രമീകരിക്കുക. അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ ഓം മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആണ് ബസുകൾ ബിഎംടിസിക്ക് നൽകുന്നത്. ഇതുവരെ 58 എസി ഇ-ബസുകൾ ബിഎംടിസിക്ക് ലഭിച്ചിട്ടുണ്ട്.

കരാർ പ്രകാരം, 12 വർഷത്തിനുള്ളിൽ പ്രതിവർഷം 225 കിലോമീറ്റർ ദിവസേന കിലോമീറ്ററുകൾ നിർമ്മാതാവ് നൽകണം. ഓരോ ബസിനും ഫുൾ ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 58 ഇ-ബസുകൾ ഐടിപിഎൽ ഡിപ്പോയിലേക്ക് എത്തിയിട്ടുണ്ട്. കാടുഗോഡി ബസ് സ്റ്റേഷനിൽ നിന്ന് ബനശങ്കരി, മജസ്റ്റിക്, സെൻട്രൽ സിൽക്ക് ബോർഡ് വരെയും ഹോസ്കോട്ടെ മുതൽ അത്തിബെലെ വരെയും ബസ് സർവീസുകൾ ഉണ്ടാകും. അതേസമയം എസി ഇ-ബസിന് ബിഎംടിസി കിലോമീറ്ററിന് 65.8 രൂപ മാത്രമേ നൽകുന്നുള്ളൂ. കണ്ടക്ടർ വേതനത്തിനായി കിലോമീറ്ററിന് 15 രൂപ കൂടി ചെലവഴിക്കുന്നുണ്ടെന്നു ബിഎംടിസി ചീഫ് ട്രാഫിക് മാനേജർ (ഓപ്പറേഷൻസ്) ജിടി പ്രഭാകര റെഡ്ഡി പറഞ്ഞു.

TAGS: BENGALURU | BMTC
SUMMARY: Electric AC buses on Bengaluru airport route from May

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *