മുസ്ലീം കരാറുകാർക്ക് സംവരണം; ബിൽ രാഷ്‌ട്രപതിക്ക് അയച്ച് കർണാടക ഗവർണർ

മുസ്ലീം കരാറുകാർക്ക് സംവരണം; ബിൽ രാഷ്‌ട്രപതിക്ക് അയച്ച് കർണാടക ഗവർണർ

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലീം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി അയച്ച് ഗവർണർ താവർചന്ദ് ഗെലോട്ട്. ബില്ലിൽ നേരിട്ടുള്ള തീരുമാനം ഇപ്പോൾ എടുക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ​ഗവർണർ പറഞ്ഞു.

കർണാടക പൊതുഭരണത്തിലെ സുതാര്യത (ഭേദഗതി) ബിൽ കഴിഞ്ഞ മാസമാണ് നിയമസഭ പാസാക്കിയത്. ഒരു കോടി രൂപ വരെ വിലയുള്ള നിർമ്മാണ പ്രവൃത്തി കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകാൻ ബിൽ നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ഭരണഘടന മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്നില്ല. മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണ നടപടി സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ തീരുമാനത്തിനെതിരെ പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനമുന്നയിച്ചിരുന്നു.

TAGS: KARNATAKA | RESERVATION
SUMMARY: Governor Sents Muslim reservation bill to president

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *