കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായപരിധി നിബന്ധനയിൽ ഇളവ്

കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായപരിധി നിബന്ധനയിൽ ഇളവ്

ബെംഗളൂരു: കർണാടകയിൽ ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള പ്രായപരിധിയിൽ ഇളവ് വരുത്തി സർക്കാർ. രക്ഷിതാക്കളുടെ തുടർച്ചയായ അഭ്യർഥനകൾ പരിഗണിച്ചാണ് തീരുമാനം. 2025-26 അധ്യയന വർഷത്തേക്ക് പുതിയ നയം പ്രാബല്യത്തിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. 2025 ജൂൺ ഒന്നിന് അഞ്ച് വയസ്സും അഞ്ച് മാസവും പ്രായമുള്ള കുട്ടികൾക്ക് ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടാം. എന്നാൽ 2026-27 അധ്യയന വർഷം മുതൽ, കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നതിന് ജൂൺ ഒന്നിന് ആറ് വയസ്സ് പൂർത്തിയാക്കിയിരിക്കണം.

പ്രായപരിധിയിൽ ഇളവുണ്ടെങ്കിലും, ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നതിന് മുൻപ് കുട്ടികൾ അപ്പർ കിന്റർഗാർട്ടൻ (യുകെജി) പൂർത്തിയാക്കിയിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇളവ് താൽക്കാലികമാണെന്നും രക്ഷിതാക്കളുടെയും സ്കൂളുകളുടെയും അക്കാദമിക് പദ്ധതികളെ തടസ്സപ്പെടുത്താതെ സുഗമമായ മാറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ജൂൺ ഒന്നിന് ആറ് വയസ്സായി നിജപ്പെടുത്തിയിരുന്നു.

TAGS: KARNATAKA | SCHOOL
SUMMARY: Karnataka relaxes rule of minimum 6 years of age for admission to class 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *