അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ്; ഒരാൾ പിടിയിൽ

അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ്; ഒരാൾ പിടിയിൽ

ബെംഗളൂരു: അതിസുരക്ഷ നമ്പർ പ്ലേറ്റുകളുടെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിയ ഒരാൾ പിടിയിൽ. ബെംഗളൂരു സ്വദേശിയായ വിനോദ് വെങ്കട്ട് ബാവ്‌ലെ (57) ആണ് അറസ്റ്റിലായത്. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് വാഹന ഉടമകളെ വഞ്ചിച്ചുവെന്നാരോപിച്ച് മാർച്ചിൽ മുംബൈ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

എച്ച്എസ്ആർപിക്ക് രജിസ്റ്റർ ചെയ്യുന്നതിനായി യഥാർത്ഥ വെബ്‌സൈറ്റിന് സമാനമായ ആറ് വ്യാജ വെബ്‌സൈറ്റുകൾ ഇയാൾ സൃഷ്ടിച്ചിരുന്നു. എച്ച്എസ്ആർപി നൽകുന്നതിനുള്ള ചുമതല കർണാടക സർക്കാർ മൂന്ന് കരാറുകാർക്ക് നൽകിയിരുന്നു. ഇതിൽ രണ്ട് കരാറുകാർ വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ശ്രദ്ധിക്കുകയും മുംബൈ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് പരാതി നൽകുകയുമായിരുന്നു. പ്രിന്റിംഗ് സ്ഥാപനത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ഇതുവരെ 40ഓളം വാഹനഉടമകളെ പറ്റിച്ച് ഇയാൾ പണം തട്ടിയിട്ടുണ്ട്. നിലവിൽ എല്ലാ വ്യാജ സൈറ്റുകളും പ്രവർത്തനരഹിതമാണ്. ഇയാളിൽ നിന്നും നമ്പർ പ്ലേറ്റ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ട്രാക്ക് ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

TAGS: KARNATAKA | ARREST
SUMMARY: Bengaluru man held for duping motorists with fake HSRP site

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *