കെഎസ്‌ആര്‍ടിസി പാക്കേജില്‍ ഗവിയിലേക്ക് വിനോദ യാത്ര പോയ 38 അംഗ സംഘം വനത്തില്‍ കുടുങ്ങി

കെഎസ്‌ആര്‍ടിസി പാക്കേജില്‍ ഗവിയിലേക്ക് വിനോദ യാത്ര പോയ 38 അംഗ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട: കെ എസ് ആർ ടി സി ബഡ്‌ജറ്റ് ടൂറിസം പാക്കേജില്‍ ഗവിക്ക് പോയ സംഘം വനത്തില്‍ കുടുങ്ങി. 38 പേരുമായി ചടയമംഗലത്തുനിന്ന് പോയ ബസാണ് വനത്തില്‍ കുടുങ്ങിയത്. കുട്ടികളടക്കമുള്ളവർ കൂട്ടത്തിലുണ്ട്. ബസിന് കേടുപാടുകള്‍ സംഭവിച്ചതോടെയാണ് യാത്രക്കാർ വനത്തില്‍ കുടുങ്ങിയത്.

ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറില്‍ വനത്തില്‍ കുടുങ്ങിയത്. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരന്‍ പറഞ്ഞു.

TAGS : KSRTC
SUMMARY : A group going to Gavi on a KSRTC package got stuck in the forest.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *