നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സഞ്ജയ്‌നഗറിലാണ് സംഭവം. കെട്ടിടത്തിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന മെഹബൂബ് (45), ഭാര്യ പർവീൺ (35) എന്നിവരാണ് മരിച്ചത്. യാദ്ഗിർ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഒരു വർഷമായി ഡോളർസ് കോളനിയിലെ വാടകകെട്ടിടത്തിലായിരുന്നു താമസം.

ഇരുവരും ദിവസ വേതനക്കാരായി ജോലി ചെയ്തു വരികയായിരുന്നു. റംസാൻ പ്രമാണിച്ച് ദമ്പതികൾ സ്വന്തം നാട്ടിലേക്ക് പോയി അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ഇരുവരും വിഷാദ അവസ്ഥയിലായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്നവർ പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച കെട്ടിടം സന്ദർശിക്കാനെത്തിയ കരാറുകാരനാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സഞ്ജയ്‌നഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU
SUMMARY: Couple found dead at under construction building

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *