വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

തിരുവനന്തപുരം: വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാന്‍ സ്വദേശിയുമായ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസറാണ് ജിതിന്‍. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയാളുടെ കൂടെ താമസിക്കുന്നവരും അക്കൗണ്ട് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ്. കമലേശ്വരത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷിയില്‍ നടത്തിയതെന്ന് ജിതിന്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
<BR>
TAGS : DRUG CASES | THIRUVANATHAPURAM
SUMMARY : Cultivation of ganja on the terrace of the house; Account General Office officer caught

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *