ഇനി സുഖപ്രദമായ യാത്ര; കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ഇനി സുഖപ്രദമായ യാത്ര; കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും സുഖപ്രദമായ യാത്ര ഉറപ്പാക്കാനുമായി കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് ട്രെയിനുകളിലാണ് പഴയ റേക്കുകൾക്കുപകരം ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ചത്.

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നല്‍കുന്ന എൽഎച്ച്ബി കോച്ചുകൾ ഒട്ടേറെ സുരക്ഷാസംവിധാനളുള്ളതാണ്. ജർമൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടാണ് കോച്ചുകളുടെ നിര്‍മാണം. 2000ലാണ് ആദ്യമായി എൽ.എച്ച്.ബി കോച്ചുകൾ ഇന്ത്യയിലെത്തിച്ചത്. പിന്നീട് സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ നിർമിച്ചുതുടങ്ങി. അപകടത്തിൽപെട്ടാൽ കോച്ചുകൾ തമ്മിൽ തുളച്ചുകയറുന്ന സ്ഥിതിയുണ്ടാകില്ല എന്നതാണ് എൽ.എച്ച്.ബി കോച്ചുകളുടെ പ്രധാന സവിശേഷത.

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (16511), കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) എന്നീ ട്രെയിനുകളിൽ അടുത്തമാസം ആദ്യവാരം എൽഎച്ച്ബി കോച്ചുകൾ നിലവില്‍ വരും. എസ്എംവിടി ബെംഗളൂരു-മുരഡേശ്വർ എക്സ്‌പ്രസ് (16585), മുരഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് (16511) ട്രെയിനുകളിലും പുതിയകോച്ചുകൾ അനുവദിച്ചിട്ടുണ്ട്.
<br>
TAGS : LHB COACHES | INDIAN RAILWAY
SUMMARY : LHB coaches sanctioned in KSR Bengaluru-Kannur Express

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *