മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ പിടിയിൽ

മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. മംഗളൂരുവിലെ കല്ലാപുവിനടുത്ത് വ്യാഴാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. ബലാത്സംഗം ചെയ്ത ശേഷം ഇവരെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാലിലെ ഓട്ടോറിക്ഷ ഡ്രൈവർ പ്രഭുരാജ് (38), പെയിന്ററായ കുമ്പള സ്വദേശി മിഥുൻ (37), ഡെലിവറി ഏജന്റായ പടിക്കൽ സ്വദേശി മനീഷ് (32) എന്നിവരാണ് പിടിയിലായത്.

ജോലി തേടിയാണ് യുവതി മംഗളൂരുവിലെത്തിയത്. സ്ഥലം അറിയാതിരുന്നതിനാൽ ഇവർ ഓട്ടോറിക്ഷ ഡ്രൈവറായ പ്രഭുരാജിനോട് സഹായം ചോദിച്ചിരുന്നു. തുടർന്ന് പ്രഭുവും സുഹൃത്തുക്കളും സഹായിക്കാനെന്ന വ്യാജേന യുവതിക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ്‌ നൽകുകയും ആളൊഴിഞ്ഞ സ്ഥലത്തേത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതി കാസറഗോഡ് ഉപ്പളയിലുള്ള പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

TAGS: KARNATAKA| RAPE | ARREST
SUMMARY: Three arrested for allegedly gang-raping a West Bengal woman in Mangaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *