വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്;  ; ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി

വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ; ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി

കോഴിക്കോട്:  വ്യാജ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ ഡോക്ടറുടെ 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായതായി പരാതി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ സ്ത്രീയുമാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാജമായി നിര്‍മിച്ച കമ്പനികളുടെ പ്രതിനിധികളാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തി ടെലിഗ്രാം. വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ സ്റ്റോക്ക് ട്രേഡിംഗ് ഇന്‍വെസ്റ്റ് മെന്റുകളെകുറിച്ച് ക്ലാസുകളെടുക്കുകയും തുടര്‍ന്ന് ചെറിയ തുകകള്‍ നിക്ഷേപിച്ച് ചെറിയ ലാഭം നല്‍കി വിശ്വാസം പിടിച്ചുപറ്റി പരാതിക്കാരില്‍ നിന്നും വലിയ തുകകള്‍ വിവിധ ബാങ്ക്  അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്.

നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് പരാതിക്കാര്‍ക്ക് മനസ്സിലായത്. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കാമെന്ന് പറഞ്ഞാണ് പരാതിക്കാരില്‍ നിന്നും ഇത്രയും വലിയ തുക തട്ടിയെടുത്തത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തമിഴ്‌നാട്, മഹാരാഷ്ട്ര. പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൂടുതല്‍ ട്രാന്‍സ്ഫറായിട്ടുള്ളതെന്നാണ്  മനസ്സിലായിട്ടുള്ളത്.

പണം ഇത്തരത്തിലുള്ളതും തട്ടിപ്പുകളെ കുറിച്ച് വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും നിരവധി പേരാണ് ഇപ്പോഴും ഇത്തരം സൈബര്‍ തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത്. ഇത്തരം സൈബര്‍ തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ പുലര്‍ത്തണമെന്നും ഇരയായാല്‍ ഉടന്‍ തന്നെ പോലീസിന്റെ ഹൈല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടണമെന്നും സൈബര്‍ ക്രൈം പോലീസ് അറിയിച്ചു. www.cybercrime.gov.in എന്ന വെ​ബ്സൈ​റ്റിലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം.
<BR>
TAGS : CYBER FRAUD
SUMMARY : Cyber ​​fraud through fake trading apps; ; The doctor lost 1.25 crores and the housewife 23 lakhs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *