കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്സാപ്പില്‍ ചോര്‍ത്തിയെന്ന് കണ്ടത്തല്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്സാപ്പില്‍ ചോര്‍ത്തിയെന്ന് കണ്ടത്തല്‍

കണ്ണൂർ: കണ്ണൂർ സർവകലാശാലയില്‍ കോളജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് സർവകലാശാലയുടെ കണ്ടത്തല്‍. കാസറഗോഡ് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജില്‍ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ.

കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളജിനെതിരെ പോലീസില്‍ പരാതി നല്‍കി. കോളജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയില്‍ ജില്ലാ പോലീസ് മേധാവിക്കും ബേക്കല്‍ പോലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു.

TAGS : KANNUR UNIVERSITY
SUMMARY : Kannur University teachers found to have leaked question papers on WhatsApp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *