കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റ്; ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റ്; ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ട ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരേ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ് ദിവ്യ എസ് അയ്യരുടെ സർവീസ് ചട്ട ലംഘനമാണെന്നും വിഷയത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത്.

ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ് പോസ്റ്റ് എന്ന് വിജില്‍ പരാതിയില്‍ പറയുന്നു. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം അഞ്ചിന് എതിരാണെന്നും പരാതിയില്‍ കൂട്ടിച്ചേർത്തു. ദിവ്യ എസ് അയ്യരുടെ പുകഴ്ത്തല്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ട വിജില്‍ പറഞ്ഞു.

TAGS : DIVYA S IYER
SUMMARY : Youth Congress files complaint against Divya S. Iyer for post praising K.K. Ragesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *