നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കലാസിപാളയ എസ്‌.ജെ. പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായുള്ള റീൽ ഏപ്രിൽ 12-നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തിരുന്നു.

തുടർന്ന് പോലീസ് യുവാവിനായുള്ള തിരച്ചിലിൽ ആയിരുന്നു. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു നേരത്തെ യുവാവിനെതിരെ ലഭിച്ച പരാതി. എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറിൽ ചായയായിരുന്നെന്ന് എസ്‌ജി പാർക്ക് പോലീസ് അറിയിച്ചു. യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്സിൽ ബെംഗളൂരു പോലീസ് പങ്കുവെച്ചിരുന്നു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കരുതെന്നും, കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

 

TAGS: BENGALURU | REEL
SUMMARY: Man Arrested After Video of Him Casually Sipping Tea in Middle of Busy Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *