മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 240 ട്രെയിനി ജീവനക്കാരെ പുറത്താക്കി

മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 240 ട്രെയിനി ജീവനക്കാരെ പുറത്താക്കി

ബെംഗളൂരു:  ടെക് കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരിച്ചു വിടൽ. ട്രെയിനി പ്രഫഷണലുകളായ 240 പേരെയാണ് കമ്പനി പുറത്താക്കിയത്. 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനി ബാച്ചിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജയപ്പെട്ടെന്ന കാരണത്താലാണ് കൂട്ടമായി പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു. ഏപ്രില്‍ 18ന് ആണ് ഇതുസംബന്ധിച്ച മെയിൽ ജീവനക്കാര്‍ക്ക് ലഭിച്ചത്.

ഇന്‍ഫോസിസില്‍ തുടരുന്നതിന് ആവശ്യമായ യോഗ്യത മാനദണ്ഡങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നും ഇക്കാരണത്താൽ ജോലിയില്‍ നിന്നും പുറത്താക്കുന്നു എന്നുമാണ് ഇമെയിലില്‍ കമ്പനി ജീവനക്കാരെ അറിയിച്ചത്. പിരിച്ചു വിട്ടവരിൽ പലരും 2022 ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങള്‍, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീര്‍ഘിപ്പിച്ചത്. ഫെബ്രുവരിയിലും ഇന്‍ഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.

TAGS: NATIONAL | INFOSYS
SUMMARY: Infosys lets go off 240 more trainees who failed tests, offers free upskilling

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *