ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഹനകെരെ ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ബി ഗൗഡഗെരെ ഗ്രാമത്തിലെ യശോദമ്മ (50) ആണ് മരിച്ചത്. അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചാണ് അപകമുണ്ടായത്. ഇടിച്ച വാഹനം യശോദമ്മയെ ആശുപത്രിയിൽ എത്തിക്കാതെ കടന്നുകളഞ്ഞു.

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് നാട്ടുകാർ ഇവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സ്ഥലത്ത് അണ്ടർപാസ് നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അധികൃതർ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി സ്ഥലത്തെത്തി ഗ്രാമവാസികളെ സമാധാനിപ്പിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA| ACCIDENT
SUMMARY: Woman in Bengaluru-Mysuru highway killed by speeding vehicle

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *