വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ബെംഗളൂരു – മംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ബെംഗളൂരു – മംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു – മംഗളൂരു ദേശീയപാത 75 ലെ പാഡിലിനും തുമ്പെയ്ക്കും ഇടയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. അഡയാറിലെ ഷാ ഗ്രൗണ്ടിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്.

പിന്നീട് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.

പ്രതിഷേധം ദേശീയ പാതയിലെ ഗതാഗത തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർണാടക ഹൈക്കോടതി വ്യാഴാഴ്ച മംഗളൂരു പോലീസിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ മുതൽ പാഡിലിനും ബി.സി. റോഡിനും ഇടയിൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചത്. പ്രതിഷേധക്കാർക്കെതിരെ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.

TAGS: KARNATAKA | TRAFFIC BLOCK
SUMMARY: Traffic on Bengaluru-Mangaluru National Highway hit during Waqf protest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *