വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോയോളം തലമുടി മോഷ്ടിച്ച യുവാവ് പിടിയിൽ. സോളദേവനഹള്ളി ലക്ഷ്മിപുര ക്രോസിലെ വിഗ് സ്റ്റോറേജ് യുണിറ്റിൽ നിന്നാണ് വിഗ് മോഷണം പോയത്. സംഭവത്തിൽ ഗദഗിൽ നിന്നുള്ള യെല്ലപ്പയാണ് പിടിയിലായത്. സ്റ്റോറേജ് യൂണിറ്റിന്റെ ഉടമയായ വെങ്കട്ടരമണപ്പ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഏകദേശം 18 ലക്ഷം രൂപ വിലമതിക്കുന്ന 300 കിലോ തലമുടിയാണ് ഇയാൾ മോഷ്ടിച്ച ശേഷം മറിച്ചുവിറ്റത്.

വെയർഹൗസിന്റെ പൂട്ട് തകർത്താണ് ഇയാൾ മോഷണം നടത്തിയത്. ബെംഗളൂരുവിലെ വിവിധ സലൂണുകളിൽ നിന്നും ശേഖരിച്ച മുടിയായിരുന്നു സ്റ്റോറേജ് യുണിറ്റിൽ സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച മുടി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാറാണ് പതിവ്. ചുറ്റുമുള്ള റോഡുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഇയാളുടെ സഹായികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU| ARREST
SUMMARY: Bengaluru police arrest man in 300 kg of stolen human hair case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *