ഐപിഎൽ; പഞ്ചാബ് – ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി

ഐപിഎൽ; പഞ്ചാബ് – ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി

ബെംഗളൂരു: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി. മഴ കാരണം രണ്ടു മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. ആദ്യ നാല് ഓവറാണ് ബാറ്റിങ് പവർപ്ലേ. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആർസിബിയെ ബാറ്റിങ്ങിനുവിട്ടു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെല്ലിനു പകരം മാർകസ് സ്റ്റോയ്നിസ് പഞ്ചാബ് പ്ലേയിങ് ഇലവനിലെത്തിയിട്ടുണ്ട്.

ഹർപ്രീത് ബ്രാറും പഞ്ചാബിനായി കളിക്കും. ബെംഗളൂരു പ്ലേയിങ് ഇലവനിൽ ഇതോടെ മാറ്റങ്ങളില്ല. ആർസിബിയിൽ വിരാട് കോഹ്ലി, ഫിൽ സോൾട്ട്, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൻ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്‍സൽവു‍‍ഡ്, യാഷ് ദയാൽ, സുയാഷ് ശർമ എന്നിവരും, പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവനിൽ പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിങ്, നേഹൽ‍ വധേര, ജോഷ് ഇംഗ്ലിസ്, മാർ‍കസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, ഹർ‍പ്രീത് ബ്രാർ, യുസ്‍വേന്ദ്ര ചെഹൽ‍, സേവ്യർ ബാർലെറ്റ്, അർഷ്ദീപ് സിങ് എന്നിവരുമാണുള്ളത്.

TAGS: IPL | SPORTS
SUMMARY: Punjab -Rcb team gets 14 over challenge in IPL

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *