ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തു; സിനിമ അസോസിയേറ്റ് സംവിധായകനും മേക്കപ്പ്മാനും അറസ്റ്റില്‍

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തു; സിനിമ അസോസിയേറ്റ് സംവിധായകനും മേക്കപ്പ്മാനും അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമയില്‍ അസോഷ്യേറ്റ് ഡയറക്ടറുമായ ശ്രീദേവ് (35), കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശിയും കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി (37) എന്നിവരാണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.

ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികള്‍ വാട്ട്‌സ്ആപ്പിലുടെ ലിങ്ക് അയച്ച്‌കൊടുക്കുകയായിരുന്നു. ഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികളുടെ മൊബെല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റിലായത്. കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ നിഗമനം.
<BR>
TAGS : ONLINE FRAUD | KOCHI
SUMMARY : 46 lakhs stolen through online fraud; The film’s associate director and make-up man were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *