ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം; നാല് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നാല് മരണം ഇതിനോടകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം 7ഓടെയാണ് അപകടമുണ്ടായത്. മുസ്തഫാബാദിൽ നിർമാണത്തിലിരുന്ന ആറ് നില കെട്ടിടമാണ് തകർന്നത്. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), ഡൽഹി പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായും ആരോപണമുണ്ട്.

 

TAGS: NATIONAL | BUILDING COLLAPSE
SUMMARY: Mustafabad Building Collapse That Killed 4

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *