ചോദ്യപേപ്പര്‍ ചോര്‍ച്ച; ബിസിഎ പരീക്ഷ പൂര്‍ണമായി റദ്ദാക്കില്ല

ചോദ്യപേപ്പര്‍ ചോര്‍ച്ച; ബിസിഎ പരീക്ഷ പൂര്‍ണമായി റദ്ദാക്കില്ല

കണ്ണൂർ: ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്തില്‍ പ്രതികരണവുമായി കണ്ണൂർ സർവകലാശാല. പരീക്ഷ പൂർണമായി റദ്ദാക്കില്ലെന്നും ക്രമക്കേട് കണ്ടെത്തിയ കാസറഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിലെ പരീക്ഷ മാത്രം റദ്ദാക്കുമെന്നും സർവകലാശാല അറിയിച്ചു.

എന്നാല്‍ അധ്യാപകർ ചോദ്യപേപ്പർ വാട്സ്‌ആപ്പ് വഴി ചോർത്തിയിട്ടില്ലെന്ന് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പല്‍ ഇൻ ചാർജ് അജീഷ് പറഞ്ഞു. അതേസമയം, പരീക്ഷയില്‍ ഒരു വിദ്യാർഥി കോപ്പിയടിച്ചിരുന്നു. ആ വിദ്യാർഥിയുടെ കൈയില്‍ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. വിദ്യാർഥി സ‍ർവകലാശാലയില്‍ നിന്നുള്ള സ്ക്വാഡ് അംഗങ്ങളോട് പറ‌ഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നും കോളജ് അധികൃതർ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Question paper leak; BCA exam will not be completely canceled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *