കാനഡയില്‍ ഇന്ത്യൻ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

കാനഡയില്‍ ഇന്ത്യൻ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

ഹാമില്‍ട്ടണ്‍: ബസ് കാത്തുനില്‍ക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കാനഡയില്‍ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹര്‍സിമ്രത് രണ്‍ധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമില്‍ട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഹര്‍സിമ്രത്തിനു വെടിയേല്‍ക്കുകയായിരുന്നു.

മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയാണ്. പോലീസ് എത്തിയപ്പോള്‍, നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് ഹര്‍സിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കറുത്ത കാറിലെ യാത്രക്കാരന്‍ വെളുത്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിച്ചത്.

വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങള്‍ സ്ഥലം വിട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍സിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നല്‍കും. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പോലീസ് അറിയിച്ചു.

TAGS : CANADA
SUMMARY : Indian student shot dead in Canada

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *