ബ്രാഹ്മണന്മാരുടെ മേല്‍ മൂത്രമൊഴിക്കും; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്

ബ്രാഹ്മണന്മാരുടെ മേല്‍ മൂത്രമൊഴിക്കും; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്

ബ്രാഹ്മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച്‌ അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നല്‍കിയ മറുപടി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്.

‘ബ്രാഹ്മണന്മാരുടെ മേല്‍ ഞാൻ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളും അനുരാഗ് കശ്യപിന് നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് മാപ്പ് പറഞ്ഞ് അനുരാഗ് രംഗത്ത് എത്തിയത്. ഇത് തന്റെ ക്ഷമാപണം ആണെന്നും ഫൂലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റിനല്ല അതെന്നും കമന്റിനാണെന്നും അനുരാഗ് കശ്യപ് പറയുന്നു.

താൻ പറഞ്ഞ കാര്യങ്ങള്‍ തിരിച്ചെടുക്കാൻ കഴിയില്ലെന്നും അനുരാഗ് ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. നിങ്ങള്‍ അന്വേഷിക്കുന്നത് ഒരു ക്ഷമാപണം ആണെങ്കില്‍, ഇതാണ് എൻ്റെ ക്ഷമാപണം. നിങ്ങള്‍ യഥാർത്ഥത്തില്‍ എങ്ങനെയുള്ള ബ്രാഹ്മണരാണെന്ന് സ്വയം തീരുമാനിക്കൂവെന്നും അനുരാഗ് കുറിക്കുന്നുണ്ട്.

TAGS : LATEST NEWS
SUMMARY : Anurag Kashyap apologizes after controversy over urinating on Brahmins

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *