നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് കൊച്ചി പോലീസ് രേഖപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. നടനെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷൈനിനെ വൈദ്യപരിശോധന നടത്തും. ഷൈനിന്റെ രക്തസാംപിള്‍ പരിശോധിക്കും. ഇതിന് എഫ് ഐ ആര്‍ അനിവാര്യതായണ്.

NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം. അതേസമയം ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് പറയുന്നു. കൊച്ചിയിലെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ മുഖ്യ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പോലീസ്.

അതേസമയം ലഹരി ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ആക്രമിക്കാന്‍ വരുന്നവരാണെന്ന് കരുതിയാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടതെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിനോട് പറഞ്ഞിരുന്നു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷൈനിനെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

TAGS : SHINE TOM CHACKO
SUMMARY : Actor Shine Tom Chacko arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *