അജിത്ത് കുമാറിന് വീണ്ടും കാര്‍ റേസിങ്ങിനിടെ അപകടം

അജിത്ത് കുമാറിന് വീണ്ടും കാര്‍ റേസിങ്ങിനിടെ അപകടം

തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തില്‍പെട്ടു. ബെല്‍ജിയത്തിലെ പരിശീലനതിനിടെയാണ്‌ സംഭവം. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കില്‍ നിന്ന് തെന്നിമാറി വശങ്ങളില്‍ ഇടിക്കുകയായിരുന്നു. കാറില്‍ നിന്ന് അജിത്ത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

അജിത്ത് ആരോഗ്യവാൻ ആണെന്നും ഇന്നത്തെ മത്സരത്തില്‍ പങ്കെടുക്കും എന്നും താരത്തിന്റെ ടീം അറിയിച്ചു. നേരത്തെ ദുബായിലും പോർച്ചുഗലിലും സ്പെയിനിലും വച്ച്‌ അജിത്തിന്റെ കാർ അപകടത്തില്‍ പെട്ടിരുന്നു.

TAGS : ACTOR AJITH
SUMMARY : Ajith Kumar has another accident while racing a car

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *