വിൻസിയുടെ പരാതി ഗൂഢാലോചന; പരാതിക്ക് കാരണം സെറ്റില്‍ തന്നോടുള്ള എതിര്‍പ്പെന്ന് ഷൈൻ ടോം ചാക്കോ

വിൻസിയുടെ പരാതി ഗൂഢാലോചന; പരാതിക്ക് കാരണം സെറ്റില്‍ തന്നോടുള്ള എതിര്‍പ്പെന്ന് ഷൈൻ ടോം ചാക്കോ

കൊച്ചി: സിനിമാ സെറ്റില്‍വച്ച്‌ മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി തള്ളി നടൻ ഷൈൻ ടോം ചാക്കോ. വിൻസിയുമായി അത്തരത്തിലൊരു പ്രശ്നമുണ്ടായിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പരാതിയെന്നുമാണ് നടന്റെ വാദം. പോലീസിനോടാണ് നടൻ ഇക്കാര്യം പറഞ്ഞത്.

സിനിമ സെറ്റില്‍ വെച്ച്‌ നടി വിൻ സിക്ക് തന്നോട് എതിർപ്പുകള്‍ ഉണ്ടായിരുന്നുവെന്നും ആ എതിർപ്പാണ് ഇപ്പോള്‍ തനിക്കെതിരെയുള്ള പരാതിക്ക് കാരണമെന്നും ഷൈൻ മൊഴി നല്‍കി. എന്നാല്‍ വിൻസിയുമായി തനിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലായെന്നും ഷൈൻ പോലീസിനോട് വെളിപ്പെടുത്തി.

താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കില്‍ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റില്‍ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നല്‍കി. രാസ ലഹരിയായ മെത്തംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്ന് നടൻ പോലീസിന് മൊഴി നല്‍കി.

ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തെ ഡീ-അഡിക്ഷൻ സെന്ററില്‍ ചികിത്സ തേടിയിരുന്നെന്നും നടൻ പോലീസിനോട് വെളിപ്പെടുത്തി. ലഹരി ഉപയോഗം കൂടിയോടെ അച്ഛൻ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷൻ സെന്ററിലാക്കിയത്. എന്നാല്‍ 12 ദിവസത്തിന് ശേഷം അവിടെ നിന്ന് മടങ്ങിയെന്നും ഷൈൻ പറഞ്ഞു.

TAGS : SHINE TOM CHACKO
SUMMARY : Shine Tom Chacko says Vinci’s complaint is a conspiracy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *