പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; ഓട്ടോ ഡ്രൈവർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; ഓട്ടോ ഡ്രൈവർ പിടിയിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. യെലഹങ്കയിലാണ് സംഭവം. അടുത്തിടെ യെലഹങ്ക ടൗണിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കണ്ടതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ അയൽവാസിയായ യുവാവിനെയാണ് പ്രസവത്തിൽ മരിച്ച കുഞ്ഞിനെ ഉപേക്ഷിക്കാൻ ഏൽപ്പിച്ചത്.

മൃതദേഹം കവറിലാക്കി മാലിന്യമാണെന്നു പറഞ്ഞാണ് നൽകിയത്. കവറിൽ കുഞ്ഞിന്റെ മൃതദേഹമാണെന്ന് യുവാവിന് അറിവില്ലായിരുന്നുവെന്ന് യെലഹങ്ക ടൗൺ പോലീസ് വ്യക്തമാക്കി. പച്ചക്കറി വിൽപ്പന നടത്തുന്ന പെൺകുട്ടി പ്രദേശത്തുള്ള ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു.​ പിന്നീട് ഗർഭിണിയായ പതിനേഴുകാരി വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു.

എട്ടാം മാസത്തിൽ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ വീടിനുള്ളിൽ വച്ച് പ്രസവിക്കുകയായിരുന്നു. എന്നാൽ പ്രസവത്തിനിടെ കുട്ടി മരിച്ചിരുന്നു. പിന്നീട് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

TAGS: BENGALURU | ARREST
SUMMARY: Auto driver arrested impregnating minor girl in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *