35 അലോപ്പതി മരുന്നുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

35 അലോപ്പതി മരുന്നുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

ഡൽഹി: അലോപ്പതി മരുന്നുകളുടെ മിശ്രിതങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. 35 ഇനം മരുന്നുകളുടെ മിശ്രിതങ്ങൾക്കാണ് നിരോധനം. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്.

കൂടാതെ ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ മിശ്രിതങ്ങളും നിരോധിച്ചവയിൽ ഉൾപ്പെടുന്നുണ്ട്. പരിശോധനയില്ലാതെ സംസ്ഥാനങ്ങൾ മരുന്നുകൾക്ക് അനുമതി നൽകിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. നിരോധിച്ച മരുന്നുകൾ ഗുരുതര ആരോഗ്യപ്രത്യാഘാതം സൃഷ്ടിക്കുന്നവയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മരുന്നുകള്‍ നിരോധിച്ചത്.
<BR>
TAGS : MEDICINES BANNED
SUMMARY : Central government bans 35 allopathic medicines

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *