അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കിക്ക് വെടിയേറ്റു

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനും അന്തരിച്ച അധോലോക കുറ്റവാളിയുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റു. രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുമ്പിൽ വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. അജ്ഞാതരായ ചിലർ റിക്കിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റിക്കി ബെംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങി കാറിൽ കയറുമ്പോഴായിരുന്നു സംഭവം.

സംഭവത്തിൽ റിക്കിയുടെ ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്. ഇരുവർക്കും പ്രാഥമിക ചികിത്സ നൽകിയതായും, അപകടനില തരണം ചെയ്തതായി ബിഡദി പോലീസ് അറിയിച്ചു. കാറിന്റെ പിൻസീറ്റിലായിരുന്ന ഗൺമാന് പരുക്കില്ല. റിക്കിയുടെ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, മുത്തപ്പയുടെ അടുത്ത അനുയായിയായിരുന്ന സംരംഭകനായ രാകേഷ് മല്ലി തുടങ്ങിയർക്കെതിരെ പോലീസ് കേസെടുത്തു.

TAGS: KARNATAKA | SHOT
SUMMARY: Younger son of former gangster Muthappa Rai shot at outside Bidadi farmhouse

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *