ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം

ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ മുൻഭാഗത്ത് ട്രാവലർ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണിത്.

ഉച്ചയ്ക്ക് 12.15 ഓടെ പാർക്കിംഗ് ബേയ്ക്ക് സമീപമുള്ള (71 ആൽഫ) എയർസൈഡിലാണ് സംഭവം നടന്നത്. ആളപായമില്ല. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനിയായ ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ വിന്യസിച്ച ടെമ്പോ ട്രാവലർ ആണ് വിമാനത്തിൽ ഇടിച്ചതു. ഡ്രൈവർ ഉറങ്ങിപ്പോയെന്നും വാഹനം വിമാനത്തിൽ ഇടിച്ചതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മനസ്സിലാക്കിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എയർപോർട്ട്‌ അധികൃതർ പറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: BENGALURU | ACCIDENT
SUMMARY: Tempo traveller driver dozes off, hits grounded IndiGo aircraft

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *