ഐപിഎൽ; ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത്‌

ഐപിഎൽ; ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത്‌

അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കേ ഗുജറാത്ത് മറികടന്നു. 54 പന്തിൽ നിന്ന് 97 റൺസോടെ പുറത്താകാതെ നിന്ന ജോസ് ബട്ട്ലറുടെ ഇന്നിങ്സാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്. നാല് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിങ്സ്. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങ്ങിന് അയച്ചു. കൃത്യമായ ഇടവേളയിൽ വിക്കറ്റ് നേടാൻ ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചതും വിക്കറ്റ് നഷ്ടപ്പെടുത്താതെ കിടിലൻ സ്കോറിലേക്ക് അനായാസം എത്താൻ സാധിച്ചതും ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചു.

34 പന്തിൽ നിന്ന് 43 റൺസെടുത്ത ഇംപാക്റ്റ് പ്ലെയർ റുഥർഫോർഡും 21 പന്തിൽ നിന്ന് 36 റൺസെടുത്ത സായ് സുദർശനും നിർണായക സംഭാവനകൾ നൽകി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഏഴു റൺസെടുത്ത് പുറത്തായി. ഒമ്പത് പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റൺസെടുത്ത അഭിഷേക് പോറെൽ ഡൽഹിക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചാണ് പുറത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമയാണ് ഡൽഹി സ്കോർ 200 കടക്കാൻ സഹായിച്ചത്. 19 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 37 റൺസെടുത്തു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

TAGS: SPORTS | IPL
SUMMARY: Gujarath won against Delhi Capitals in IPL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *