കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) കീഴിലുള്ള ബസുകളിൽ പതിപ്പിച്ക പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നീക്കം ചെയ്തു. പുകയില, മദ്യം, അനുബന്ധ ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, അശ്ലീല വസ്തുക്കൾ, നിയമപരമായി നിരോധിച്ച ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ബസുകളിൽ നൽകരുതെന്ന് ലൈസൻസ് ഉള്ള പരസ്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. അടുത്തിടെ പുകയില പരസ്യങ്ങൾ ബസുകളിൽ പതിപ്പിക്കാൻ കെഎസ്ആർടിസി അനുമതി നൽകിയിരുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്നും ഇതിനെതിരെ വിമർശനം ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.

മുഖ്യമന്ത്രിക്ക് പ്രത്യേക ചുമതലയുള്ള ഓഫീസർ ഡോ. വൈഷ്ണവിയാണ് ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാം ആർടിസി അധികൃതരോട് നിർദേശിച്ചത്. വരുമാനം വർധിപ്പിക്കൽ ലക്ഷ്യം വെച്ചാണ് പരസ്യനയം ആർടിസി പുറത്തിറക്കിയത്. നിലവിൽ പുകയില പരസ്യങ്ങൾ നീക്കം ചെയ്തെങ്കിലും മറ്റു പരസ്യങ്ങൾ തുടരുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. നിയമം പ്രകാരം നിരോധിച്ച ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്ന് ഏജൻസിയോട് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

TAGS: KARNATAKA | KSRTC
SUMMARY: No more tobacco ads on KSRTC buses after citizen raises violation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *