ഉത്സവത്തിനിടെ ഡിവെെഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഉത്സവത്തിനിടെ ഡിവെെഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പൊന്നാനി: മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെ 2 പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

സീനിയർ സിവില്‍ പോലീസ് ഓഫിസർ സാൻ സോമൻ, സിവില്‍ പോലീസ് ഓഫിസർ യു. ഉമേഷ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. സിവില്‍ പോലീസ് ഓഫിസർ ജെ. ജോജയെ കോട്ടയ്ക്കലിലേക്ക് സ്‌ഥലം മാറ്റി.

ഏപ്രില്‍ 2ന് നടന്ന പുഴക്കര ഉത്സവത്തിലുണ്ടായ സംഘർഷത്തില്‍ പെരുമ്പടപ്പ് പോലീസ് ‌സ്റ്റേഷനിലെ ചില പോലീസുകാർ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകൻ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി.

പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയില്‍ എടുക്കുകയും പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനത്തില്‍ കൊണ്ടുപോയി മാരകമായി മർദിക്കുകയും, സ്റ്റേഷനില്‍ അന്വേഷിച്ചു ചെന്ന രക്ഷിതാക്കളെ മർദിച്ചതായും സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

TAGS : LATEST NEWS
SUMMARY : Two police officers suspended after complaint of beating of DVFI workers during festival

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *