ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണ് അപകടം; നാല് പേർക്ക് പരുക്ക്

ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്ക്. ബൈതരായണപുരയിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വിജയനഗർ എംഎൽഎ എം. കൃഷ്ണപ്പയുടെയും മകൻ ഗോവിന്ദരാജനഗർ എംഎൽഎ പ്രിയ കൃഷ്ണയുടെയും ജന്മദിനം ആഘോഷിക്കുന്നതിനായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് തകർന്നുവീണത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കുന്നത് നേരത്തെ കർണാടക ഹൈക്കോടതി വിലക്കിയിരുന്നു. 2023 ഓഗസ്റ്റ് 2-ന്, എല്ലാ അനധികൃത ബാനറുകളും ഹോർഡിംഗുകളും ഉടൻ നീക്കം ചെയ്യാനും കോടതി ബിബിഎംപിയോട് നിർദേശിച്ചിരുന്നു. എന്നാൽ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് നഗരത്തിൽ നിരവധി പ്രമുഖർ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

TAGS: BENGALURU | ACCIDENT
SUMMARY: Flex banner crashes onto car in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *