കർണാടക മുൻ ഡിജിപിയുടെ മരണം; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

കർണാടക മുൻ ഡിജിപിയുടെ മരണം; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പല്ലവിയും ഓംപ്രകാശും തമ്മിൽ വഴക്ക് പതിവായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച വെകുന്നേരം 5 മണിയോടെ എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിലാണ് ഓം പ്രകാശ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളിൽ വിളിച്ചു താൻ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവർ പോലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓംപ്രകാശ് തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് 5 ദിവസം മുൻപ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പിൽ പല്ലവി ആരോപിച്ചിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

TAGS: BENGALURU| MURDER
SUMMARY: Wife of Murdered dgp Omprakash taken into custody

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *