ലഹരിക്കേസ്; ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ട

ലഹരിക്കേസ്; ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ട

കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരാകേണ്ടതില്ല. കേസിലെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാൽ മതിയെന്നാണ് നിലവിലെ പോലീസിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് നാളെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. അതിന് ശേഷം മാത്രമായിരിക്കും ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പോലീസ് അറിയിച്ചു.

കേസിൽ നടന് ശനിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. താരത്തെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ച ശേഷമാണ് നടനെ വിട്ടയച്ചത്. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ പോലീസ് ശേഖരിച്ചിരുന്നു. കേസിൽ ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനേയും പ്രതി ചേർത്തിട്ടുണ്ട്. അതേസമയം, നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായുള്ള നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: KERALA | SHINE TOM CHACKO
SUMMARY: Shine tom chacko need not to appear tomorrow before police tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *