‘പുഞ്ചിരിമല കരയുമ്പോൾ’; പുസ്തകപ്രകാശനവും സംവാദവും

‘പുഞ്ചിരിമല കരയുമ്പോൾ’; പുസ്തകപ്രകാശനവും സംവാദവും

ബെംഗളൂരു: ഡോ. സുഷമശങ്കർ രചിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ എന്ന കവിത സമാഹാരത്തിന്റെ അവലോകനവും സംവാദവും പുസ്തകത്തിന്റെ ‘When the Punchirimala Crie’ എന്ന ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനവും ഇന്ദിരാനഗര്‍ റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.

കേരളസമാജം, ദൂരവാണീ നഗർ സെക്രട്ടറി ഡെന്നിസ് പോൾ അധ്യക്ഷനായി. പി. ഗോപകുമാർ ഐആർഎസ് പുസ്തകം പ്രകാശനം ചെയ്തു.

കേരളസമാജം ജനറൽസെക്രട്ടറി റെജി കുമാർ പുസ്തകം ഏറ്റുവാങ്ങി. കവി രാജൻ കൈലാസ് മുഖ്യാതിഥിയായി. ഇന്ദിരാബാലൻ, രമാ പ്രസന്ന പിഷാരടി, മായാ ബി. നായർ എന്നിവർ പുസ്തകവലോകനം നടത്തി. സന്തോഷ്‌കുമാർ, കെ.ആർ. കിഷോർ, സുരേന്ദ്രൻ വെൺമണി, ആർ.വി. ആചാരി, എസ്.കെ. നായർ, പി. രാഗേഷ്, രമേശ് കുമാർ, ഡോ. എം.പി. രാജൻ, സി. കുഞ്ഞപ്പൻ, ചന്ദ്രശേഖരൻ നായർ, ഷാഹിന, പി. ഗീത എന്നിവർ സംസാരിച്ചു. റെബിൻ രവീന്ദ്രനായിരുന്നു പരിപാടിയുടെ കോഡിനേറ്റർ.
<br>
TAGS : BOOK RELEASE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *