ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം മന്ദഗതിയിലായി. വെള്ളക്കെട്ട് കാരണം വർത്തൂർ മെയിൻ റോഡിന്റെ ഇരുവശത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബിടിഎം ലേഔട്ട്‌, മാധവര, ദേവനഹള്ളി പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.

നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ചാമരാജ്പേട്ട്, കുമാരസ്വാമി ലേഔട്ട്, കമല നഗർ, സിവി രാമൻ നഗർ എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതായി ബിബിഎംപി കൺട്രോൾ റൂം റിപ്പോർട്ട് ചെയ്തു. എന്നാൽ മരം വീണ് കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ ​​കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. യെലഹങ്കയിലെ കൊഗിലു മെയിൻ റോഡിലുള്ള ചാമുണ്ടി ലേഔട്ടിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രി 8.30 വരെ, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള ഒബ്സർവേറ്ററിയിൽ 16.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. എച്ച്എഎൽ വിമാനത്താവളത്തിലും ബെംഗളൂരു അർബനിലും യഥാക്രമം 1 മില്ലിമീറ്ററും 0.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

 

TAGS: BENGALURU | RAIN
SUMMARY: Traffic chaos in city worsens amid rain lashes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *