കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ ഞായറാഴ്ചയാണ് ഓം പ്രകാശ് കുത്തേറ്റു മരിച്ചത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഓം പ്രകാശിന്റെ മകൻ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസ് പിന്നീട് ഭാര്യ പല്ലവിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പല്ലവി, മകൾ കൃതി, മകൻ കാർത്തികേഷ് എന്നിവരുൾപ്പെടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മൂന്ന് മൊബൈൽ ഫോണുകളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. സ്വയരക്ഷയ്‌ക്കായിട്ടാണ് താൻ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പല്ലവി പോലീസിനോട് പറഞ്ഞത്. 1981-ൽ കർണാടക കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2017-ൽ വിരമിച്ചിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Ex-DGP Om Prakash murder case, Wife arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *