ചെണ്ടമേളം അരങ്ങേറ്റം

ചെണ്ടമേളം അരങ്ങേറ്റം

ബെംഗളൂരു : ജാലഹള്ളി മഹാദേവ കലാസമിതിയുടെ യുവകലാകാരന്മാർ ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ ചെണ്ട ചെമ്പടമേളം അരങ്ങേറ്റംകുറിച്ചു. ശിരിൻ രഞ്ജിത്ത്, മേഘ്‌നാ കൃഷ്ണ, നെയ്തൻ കെവിൻ, ആരോൺ കെവിൻ, അനികേഷ്, അദ്വിക് അനിത്, ആരുഷി സുധീഷ്, നിരഞ്ജനാ സുരേഷ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.

ഗുരു ഹരികൃഷ്ണയുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. ബെംഗളൂരു ആസ്ഥാനമായ മഹാദേവ കലാസമിതി 10 വർഷത്തിലേറെയായി ചെണ്ടമേളം, ചെമ്പട മേളം, ശിങ്കാരി മേളം എന്നിവയുൾപ്പെടെ നിരവധി പരമ്പരാഗത മേളകള്‍ നടത്തുന്നുണ്ട്.
<BR>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *