ബനശങ്കരിയിൽ കാൽനടയാത്രക്കാർക്കായി പുതിയ സ്കൈവാക്ക് ഉടൻ

ബനശങ്കരിയിൽ കാൽനടയാത്രക്കാർക്കായി പുതിയ സ്കൈവാക്ക് ഉടൻ

ബെംഗളൂരു: ബനശങ്കരി ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായുള്ള സ്കൈവാക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ബനശങ്കരി മെട്രോ സ്റ്റേഷനെ ബനശങ്കരി ട്രാഫിക് ആൻഡ് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററുമായി (ടിടിഎംസി) ബന്ധിപ്പിക്കുന്ന സ്കൈവാക്ക് ആണ് നിർമ്മിക്കുന്നത്. 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

റോഡ്, സ്കൈവാക്ക് ലാൻഡ്സ്കേപ്പിംഗ്, റെസ്റ്റിംഗ് പോഡുകൾ, വാണിജ്യ ഔട്ട്ലെറ്റുകൾ എന്നിവയുള്ള ബെംഗളൂരുവിലെ ആദ്യത്തെ വൃത്താകൃതിയിലുള്ള സ്കൈവാക്ക് കൂടി ആയിരിക്കുമിത്. സ്കൈവാക്ക് രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും കമ്പനികളിൽ നിന്ന് ബിഎംആർസിഎൽ ടെൻഡറുകൾ ക്ഷണിച്ചു. 2017 ജൂണിൽ തുറന്ന ബനശങ്കരി മെട്രോ സ്റ്റേഷൻ, ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മെട്രോ സ്റ്റേഷനിൽ നക്കുന്ന ബസ് സ്റ്റാൻഡിലേക്ക് പോകാൻ യാത്രക്കാർക്ക് തിരക്കേറിയ റോഡ് മുറിച്ചുകടക്കണം. ഇതിനൊരു പരിഹരമാണ് പുതിയ സ്കൈവാക്ക്. കഴിഞ്ഞ വർഷം ബിബിഎംപി ബജറ്റിൽ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. സ്കൈവാക്കിന് പകുതി ഫണ്ട് ബിബിഎംപി നൽകിയിട്ടുണ്ട്.

TAGS: BENGALURU | SKYWALK
SUMMARY: Banashankari to get new skywalk soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *