ജമ്മുകാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേരെ പഹല്‍ഗാമിലുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ സേന പ്രദേശത്തെത്തി പരിശോധന തുടങ്ങി. ബെെസാറിൻ എന്ന കുന്നിൻ മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കാല്‍നടയായോ കുതിരകളിലോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേകാനാകൂ. രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം പുറത്തുവന്നത്. ആക്രിച്ചതിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. ഒരു സ്ത്രീയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം വിളിച്ചുപറയുന്നത്. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

വളരെ അടുത്ത് നിന്ന് മൂന്നാല് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സസാക്ഷികള്‍ പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകസംഘടനയായ ലെഷ്കർ ഇ തൊയിബ ഏറ്റെടുത്തു.

TAGS : JAMMU KASHMIR
SUMMARY : Terrorist attack on tourists in Jammu and Kashmir; one killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *