രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരം ബെംഗളൂരുവിൽ

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരം ബെംഗളൂരുവിൽ

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരമായ നീരജ് ചോപ്ര ക്ലാസിക്കിന്‍റെ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. ശ്രീ കണ്ഠീരവ ഔട്ട്‌ഡോർ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുലയിലുള്ള തൗ ദേവി ലാൽ സ്റ്റേഡിയത്തിലാണ് നേരത്തെ മാച്ച് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇവിടെയുള്ള വെളിച്ചക്കുറവ് കാരണം വേദി മാറ്റേണ്ടിവന്നു. ലോകത്തിലെ മികച്ച കായികതാരങ്ങൾ ടൂര്‍ണമെന്‍റിന്റെ ഭാഗമാകും. കായികതാരങ്ങളുടെ പ്രാരംഭ പട്ടികയും നീരജ് ചോപ്ര നൽകിയിട്ടുണ്ട്.

രണ്ട് തവണ ലോക ചാമ്പ്യനായ ആൻഡേഴ്‌ൺ പീറ്റേഴ്‌സ്, സീസൺ ലീഡർ (87.76 മീറ്റർ), അമേരിക്കൻ കർട്ടിസ് തോംസൺ, 2016 ഒളിമ്പിക് ചാമ്പ്യനും റിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവുമായ ജർമ്മനിയുടെ തോമസ് റോഹ്‌ലർ, 2015 ലെ ലോക ചാമ്പ്യൻ കെനിയയുടെ ജൂലിയസ് യെഗോ എന്നിവരാണ് മത്സരാർത്ഥികൾ. നീരജ് ചോപ്ര ഉൾപ്പെടെ മറ്റു ഇന്ത്യൻ അത്‌ലറ്റുകളും മത്സരത്തിൽ പങ്കെടുക്കും. പാകിസ്ഥാന്‍റെ അർഷാദ് നദീമിന് ക്ഷണം അയച്ചിട്ടുണ്ടെന്ന് നീരജ് ചോപ്ര പറഞ്ഞു. എന്നാൽ അർഷാദ് ഇതുവരെ തന്‍റെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടില്ല. നീരജ് ചോപ്രയും അർഷാദ് നദീമും കളിക്കളത്തിൽ എതിരാളികളായിരുന്നെങ്കിലും പുറത്ത് അവർ സുഹൃത്തുക്കളാണ്. പാരീസ് ഒളിമ്പിക്സിൽ, 92.97 മീറ്റർ എറിഞ്ഞ ഒളിമ്പിക് റെക്കോർഡ് എറിഞ്ഞ അർഷാദിനു പിന്നിലാണ് നീരജ് ഫിനിഷ് ചെയ്‌തത്.

TAGS: SPORTS | BENGALURU
SUMMARY: Neeraj Chopra Classic Javelin Throw Event Shifted To Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *