ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോമിനും നോട്ടീസ് അയച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോമിനും നോട്ടീസ് അയച്ചു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതികള്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും എക്‌സൈസിന് മൊഴി നല്‍കി. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് സിനിമാതാരങ്ങളെ കൂടി ചോദ്യം ചെയ്യാന്‍ എക്‌സൈസ് നീങ്ങുന്നത്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ ഹാജരാകാനാണ് നിര്‍ദ്ദേശം. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്ന് തസ്ലിമ മൊഴി നല്‍കിയിരുന്നു.

തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു. തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും, ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നല്‍കിയ ചാറ്റും പോലീസ് കണ്ടെത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു.

താനും സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാല്‍ ഈ കേസുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് തസ്ലീമ പറഞ്ഞിരുന്നത്. എന്നാല്‍, സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നായിരുന്നു പോലീസിന്റെ നിഗമനം. ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്.

സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്ലീമയുടെ ഭര്‍ത്താവിനെയും എക്‌സൈസ് പിടികൂടിയിരുന്നു. തമിഴ്നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു ഇയാള്‍.

TAGS : SREENATH BHASI | SHINE TOM CHACKO
SUMMARY : Hybrid cannabis case; Notice sent to Srinath Bhasi and Shine Tom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *