മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും

മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും

തിരുവനന്തപുരം: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്നതിന് മന്ത്രിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭായോഗം അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ചയാണ്.

സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കർദിനാള്‍ കോളജിന്റെ ഡീൻ കർദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റെ കാർമികത്വം വഹിക്കും. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും.

മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത്.

TAGS : ROSHI AGASTIN
SUMMARY : Minister Roshi Augustine will represent Kerala at the Pope’s funeral

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *