പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കും

പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കും

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ നിന്ന് കശ്മീരിലേക്ക് യാത്ര പോയ 40 ലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. അവരെയെല്ലാം സുരക്ഷിതമായി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം ക്രമീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സിദ്ധരാമയ്യ അറിയിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടുന്നുണ്ട്. ശിവമോഗയിൽ നിന്നുള്ള വ്യവസായിയായ മഞ്ജുനാഥ് റാവു, ബെംഗളൂരു സ്വദേശി ഭരത് ഭൂഷൺ, മധുസൂദൻ റാവു എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബവുമായി മുഖ്യമന്ത്രി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. സഹായത്തിന് 112 എന്ന നമ്പറിൽ വിളിക്കാമെന്നും സുരക്ഷയും അടിയന്തര പിന്തുണയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജമ്മു കശ്മീർ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TERROR ATTACK
SUMMARY: After Pahalgam attack, 40 from Karnataka stranded in J&K, government sends help

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *