പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും

ബെംഗളൂരു: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും. രാമമൂർത്തി നഗറിലെ റിച്ചീസ് ഗാർഡനിൽ താമസിക്കുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി മധുസൂധൻ റാവു ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് മധുസൂദനും കുടുംബവും കശ്മീരിലേക്ക് എത്തിയത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ മധുസൂധൻ ഭാര്യ കാമാക്ഷി പ്രസന്ന, മക്കളായ മേദശ്രീ, മുകുന്ദ ശ്രീ ദത്ത എന്നിവരുരോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് കുടുംബം കശ്മീരിലേക്ക് പോയിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ താമസിക്കുന്ന മധുസൂദന്റെ മാതാപിതാക്കളെ നിലവിൽ സംഭവം അറിഞ്ഞിട്ടില്ല. ഇരുവരും ഹൃദ്രോഗികളാണെന്നാണ് വിവരം. മധുസൂധന്റെ മൃതദേഹം ശ്രീനഗറിൽ നിന്ന് ചെന്നൈയിലേക്കും തുടർന്ന് നെല്ലൂർ ജില്ലയിലെ ജന്മനാട്ടിലേക്കും അന്ത്യകർമങ്ങൾക്കായി കൊണ്ടുപോകും.

TAGS: BENGALURU | TERROR ATTACK
SUMMARY:Bengaluru techie killed in pahalgam terror attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *