മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും പുകയില അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ നിരവധി യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.

സ്റ്റേഷനുകളിൽ പട്രോളിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. മെറ്റൽ ഡിറ്റക്ടറുകൾ വഴി അത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്നത് കണ്ടെത്താൻ കഴിയാത്തതിനാൽ, എല്ലാ മെട്രോ സ്റ്റേഷനുകളിലും നൂതന പരിശോധന സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. യാത്രക്കാരെ നിരീക്ഷിക്കാൻ പ്ലാറ്റ്‌ഫോം സുരക്ഷാ ഗാർഡുകൾക്ക് പ്രത്യേക ബോധവൽക്കരണം നൽകും. യാത്രക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട പ്ലാറ്റ്‌ഫോം സുരക്ഷാ ജീവനക്കാരെ അറിയിക്കാനും ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: Strict action against passengers using tobacco inside metro stations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *