മദ്യപിച്ചിരിക്കെ തര്‍ക്കം; അനുജനെ ജ്യേഷ്ഠന്‍ തലയ്ക്കടിച്ചു കൊന്നു

മദ്യപിച്ചിരിക്കെ തര്‍ക്കം; അനുജനെ ജ്യേഷ്ഠന്‍ തലയ്ക്കടിച്ചു കൊന്നു

തൃശ്ശൂർ: തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. തൃശ്ശൂര്‍ ആനന്ദപുരം ഷാപ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിലാണ് അതിദാരൂണമായ സംഭവം ഉണ്ടായത്. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്.

സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. യദുകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നതായി പുതുക്കാട് പോലീസ് അറിയിച്ചു.

TAGS : CRIME
SUMMARY :bArgument while drunk; Elder brother kills younger brother by hitting him on the head

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *