ഷൈനിന്റെ ലഹരിക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ഷൈനിന്റെ ലഹരിക്കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊച്ചി: ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചു. സെൻട്രല്‍ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നോർത്ത് സിഐ ഡാൻസാഫ് സംഘം, സൈബർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടും.

ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട്, ഫോണ്‍ രേഖകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പരിശോധനകള്‍ തുടരുന്നു. ഇന്ന് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി വന്നു. പുതുമുഖ നടിയാണ് പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച്‌ നടൻ ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നാണ് പരാതി.

TAGS : SHINE TOM CHACKO
SUMMARY : Shine’s drug case; Special investigation team formed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *